NEWS
എം.എ ബേബി മികച്ച ലീഡർ
06/04/2025 10:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അടിസ്ഥാന വർഗ്ഗത്തെ മുന്നിൽ നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ അനുഭവ സമ്പത്തുള്ള കരുത്തനായ നേതാവിനെയാണ് എം.എ ബേബിയിലൂടെ സിപിഎമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പ്രൊഫ. കെ.വി തോമസ് അഭിപ്രായപ്പെട്ടു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാർക്സിസ്റ്റ്) മധുര സമ്മേളനത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബിയെ അഭിനന്ദിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ മുൻപിൽ നിന്ന് ദീർഘകാലം പൊരുതിയ ഒരു പടയാളിക്കുള്ള അംഗീകാരമാണിത്.ദേശങ്ങൾക്കതീതമായി ശക്തമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ദേശീയതലത്തിൽ സീതാറാം യെച്ചുരിയുടെയും, സംസ്ഥാനതലത്തിൽ കോടിയേരി ബാലകൃഷ്ണന്റെയും വിടവ് നികത്താൻ ബേബിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











